KeralaLatestThiruvananthapuram

കോളേജ് ഡേ ആഘോഷിച്ചു

“Manju”

പോത്തൻകോട് : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ കലാ-കായിക മത്സരങ്ങൾക്ക് സമാപനം കുറിച്ച് കോളേജ് ഡേ ആഘോഷിച്ചു. കോളേജ് ഡേ യുടെ ഉദ്ഘാടനം ആശ്രമം ജനറൽസെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവഹിച്ചു. പ്രശസ്ത ചലച്ചിത്ര താരം സനുഷ വിശിഷ്ടാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജ്യോതി ഉദയഭാനു, അഡ്വ. പ്രേം ഹരിദാസ്, ഡോ. ജി.മോഹനാംബിഗൈ, ഡോ. ജെ. നിനപ്രിയ, ഹൻസ്‌‌രാജ്. ജി. ആർ , ഇന്ദു. എസ് എന്നിവർ സംബന്ധിച്ചു. ഡോ. വി.എ. മേകല സ്വാഗതവും സ്റ്റുഡൻസ് യൂണിയൻ ചെയർപേഴ്സൺ അക്ഷയ.കെ. സോമൻ കൃതജ്ഞതയും പറഞ്ഞു. കോളേജ് ഡേയുടെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പൂർവ്വവിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വൈകുന്നേരം വയലിനിസ്റ്റ് വിധുമോഹൻ. സി.കെ യുടെ നേതൃത്വത്തിൽ മ്യൂസിക് ബാൻഡും നടന്നു.

Related Articles

Back to top button