InternationalLatest

റിയാലിന്‍റെ വിനിമയം 205 രൂപയിലേയ്ക്ക്

“Manju”

മസ്കത്ത്: ഒമാന്‍ റിയാലിന്‍റെ വിനിമയം 205 രൂപ എന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് നീങ്ങുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ 204.15 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ റിയാലിന് കഴിഞ്ഞ ദിവസം നല്‍കിയത്. വിനിമയ നിരക്ക് ഇനിയും ഉയരാമെന്നും 205 രൂപ വരെ എത്താമെന്നുമാണ് സാമ്ബത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍, ഇത് താല്‍ക്കാലികമായിരിക്കും. അതേസമയം, റിയാലിന്‍റെ വിനിമയ നിരക്ക് 199-200 രൂപയില്‍ സ്ഥിരമായി നില്‍ക്കാനാണ് സാധ്യതയെന്നും ഇവര്‍ പറയുന്നു. നിരക്ക് അപ്രതീക്ഷിതമായ ഉയര്‍ന്ന നിലയിലെത്തിയെങ്കിലും വിനിമയ സ്ഥാപനങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നില്ലെന്ന് ധനവിനിമയ സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

 

Related Articles

Back to top button