IndiaLatest

ശ്രീരാം മന്ദിര്‍ നിധി-ഒരു കോടി ഒരു ലക്ഷം രൂപ സംഭാവന ചെയ്ത് യോഗി ആദിത്യനാഥ്

“Manju”

ശ്രീരാം മന്ദിർ നിധി സമർപ്പണിലേക്ക് ഗോരഖ്‌നാഥ് മന്ദിറിന്റെ പേരിൽ ഒരു കോടി  ഒരു ലക്ഷം രൂപ സംഭാവന ചെയ്ത് യോഗി ആദിത്യനാഥ്

ലക്‌നൗ : ശ്രീരാമ ക്ഷേത്ര നിധി സമര്‍പ്പണിലേക്ക് ഉത്തര്‍പ്രദേശിലെ ശ്രീ ഗോരഖ്‌നാഥ് മന്ദിറിന്റെ പേരില്‍ സംഭാവന നല്‍കി യുപി മുഖ്യമന്തി യോഗി ആദിത്യനാഥ്. ഒരു കോടി ഒരു ലക്ഷം രൂപയാണ് ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി നല്‍കിയത്. ശ്രീരാമ ജന്മ ഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയും വിഎച്ച്‌പി വൈസ് പ്രസിഡന്റുമായ ചമ്ബത്ത് റായ്ക്കാണ് ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള സംഭാവന കൈമാറിയത്.
അയോദ്ധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണത്തിനായി ഗോരഖ്പൂരിലെ നിരവധി വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരും സംഭാവന നല്‍കി. അഞ്ച് കോടി രൂപയാണ് ഗോരഖ്പൂരിലെ ഒരു വ്യവസായി ക്ഷേത്ര നിര്‍മ്മാണത്തിനായി നല്‍കിയത്. ഗോരഖ്പൂര്‍ സന്ദര്‍ശനം നടത്തുന്ന യോഗി ആദിത്യനാഥ് ഗോരഖ്‌നാഥ് ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു.
രാമജന്മഭൂമിയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് രാജ്യമെമ്ബാടും എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളാണ് സംഭാവനകളുമായി എത്തുന്നത്. പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മുതല്‍ സാധാരണക്കാര്‍ വരെ ക്ഷേത്ര നിര്‍മ്മാണത്തിനായി നിധി സമര്‍പ്പണിലേക്ക് സംഭാവന നല്‍കുന്നുണ്ട്.

Related Articles

Back to top button