IndiaLatest

യുവാവിനായി തിരച്ചില്‍ തുടരുന്നു

“Manju”

ന്യൂഡല്‍ഹി: പാലത്തിന് മുകളില്‍ നിന്ന് കുത്തിയൊലിക്കുന്ന പുഴയിലേക്ക് എടുത്തുചാടിയ യുവാവിനായി തിരച്ചില്‍ തുടരുന്നു. മഹാരാഷ്ട്രയിലെ മലേഗാവിലാണ് സംഭവം. നയീം അമീന്‍ എന്ന 23 വയസ്സുകാരനാണ് സരായിഗട്ടിലെ പാലത്തിന് മുകളില്‍ നിന്ന് ഗിര്‍ണ പുഴയിലേക്ക് ചാടിയത്. ഇയാള്‍ പാലത്തില്‍നിന്ന് പുഴിയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കരകവിഞ്ഞ് കുത്തിയൊലിച്ച്‌ പോവുന്ന പുഴയിലേക്കാണ് യുവാവ് ചാടിയത്. പാലത്തില്‍നിന്ന മറ്റൊരാളാണ് ഈ ദൃശ്യം ഫോണില്‍ പകര്‍ത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുവാവ് സ്‌കൂട്ടറിലാണ് പാലത്തില്‍ എത്തിയത്. മൊബൈല്‍ ഫോണും ചെരിപ്പും സ്‌കൂട്ടറിന്റെ സമീപം അഴിച്ചുവെച്ചതിന് ശേഷമാണ് പുഴയിലേക്ക് ചാടിയത്. സംഭവത്തെ തുടര്‍ന്ന് യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

Related Articles

Back to top button