InternationalLatest

ഇന്ധന വില വര്‍ദ്ധിക്കില്ല

“Manju”

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിലക്കൊപ്പം കുവൈത്തില്‍ ഇന്ധന വില വര്‍ധിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.ലോകത്തില്‍ ഇന്ധനവില ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് വില വര്‍ധിക്കുന്നതിനനുസരിച്ച്‌ വിവിധ രാജ്യങ്ങള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നുണ്ട്. ബജറ്റ് കമ്മി നികത്താന്‍ കുവൈത്ത് ഇന്ധന വില വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം മുന്നില്‍ വന്നെങ്കിലും തല്‍ക്കാലം ഇത് വേണ്ടെന്ന തീരുമാനത്തിലാണ് അധികൃതര്‍. സബ്സിഡി വെട്ടിക്കുറച്ച്‌ ഇന്ധന വില വര്‍ധിപ്പിക്കണമെന്ന് മൂഡീസ് ഉള്‍പ്പെടെ അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികള്‍ കുവൈത്തിനെ ഉപദേശിക്കുന്നുണ്ട്. ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സബ്സിഡി അവലോകന സമിതി ഇത് അംഗീകരിച്ചില്ല.പൊതുവിലുള്ള വിലക്കയറ്റം രൂക്ഷമാക്കാന്‍ ഇന്ധന വില വര്‍ധന കാരണമാകുമെന്ന വിലയിരുത്തലാണ് അധികൃതര്‍ക്കുള്ളത്. കുവൈത്ത് പെട്രോളിയം ഉല്‍പാദിപ്പിക്കുന്ന രാജ്യമായതിനാല്‍ ഉയര്‍ന്ന വില നല്‍കി ഇറക്കുമതിയെ ആശ്രയിക്കേണ്ടതില്ല. ക്രൂഡ് വില വര്‍ധനയുടെ ഗുണഭോക്താവ് കൂടിയാണ് കുവൈത്ത്.

Related Articles

Back to top button