IndiaKeralaLatest

കര്‍ഷക സമരം; ടോള്‍ പ്ലാസകളില്‍ പ്രതിദിന നഷ്ടം 1.8 കോടി രൂപ

“Manju”

ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രതിഷേധം മൂലം ദില്ലി, ഹരിയാന, പഞ്ചാബ്‌ മേഖലകളിലെ ടോള്‍ ബൂത്തുകള്‍ക്ക്‌ കനത്ത നഷ്ടമെന്ന്‌ വിലയിരുത്തല്‍. കര്‍ഷക സമരം കാരണം നികുതി പിരിവ്‌ ഡിസംബര്‍ മാസം മുതല്‍ നിര്‍ത്തിവെച്ചിരുന്നു. ഇത്‌ കാരണം പ്രതിദിനം 1.8 കോടി രൂപയുടെ നഷ്ടം നേരിടേണ്ടിവരുന്നുണ്ടെന്ന്‌ കേന്ദ്രം ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചു.

ക്രെഡിറ്റിങ്‌ ഏജന്‍സിയായ ഐസിആര്‍എയുടെ കണക്കനുസരിച്ച്‌ കര്‍ഷക പ്രതിഷേധം കാരണം ഇതിനകം പഞ്ചാബ്‌,ഹരിയാന ദില്ലി എന്‍സിആര്‍ മേഖലകളില്‍ ടോള്‍കളക്ഷനില്‍ 600 കോടിയുടെ നഷ്ടമാണ്‌ ഉണ്ടായത്‌.കര്‍ഷക പ്പതിഷേധം കാരണം ചില ടോള്‍ പ്ലാസകള്‍ പ്രവര്‍ത്തനരഹിതമാണ്‌. ഇത്‌ മൂലമുള്ള നഷ്ടം പ്രതിദിനം 1.8 കോടി രൂപയാണ്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞു.

Related Articles

Back to top button