IndiaLatest

പെണ്‍കുട്ടികള്‍ക്കായുള്ള പദ്ധതിയെക്കുറിച്ച്‌ അറിയാം

“Manju”

പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015 ലാണ് ഈ പദ്ധതി നിലവില്‍ വരുന്നത്. പെണ്‍കുട്ടികളുടെ ഉപരിപഠനം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ഈ ലഘുസമ്പാദ്യ പദ്ധതിയെക്കുറിച്ച്‌ കൂടുതല്‍ അറിയാം. പത്തു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പോസ്റ്റ് ഓഫീസ് അല്ലെങ്കില്‍ ബാങ്ക് മുഖാന്തരം പെണ്‍കുട്ടിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും. പ്രതിമാസം 12,500 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി തീരുമ്പോള്‍ 64 ലക്ഷം രൂപയാണ് ലഭിക്കുക. പെണ്‍കുട്ടിക്ക് 18 വയസ് തികയുമ്പോള്‍ പകുതി തുകയും 21 വയസ് തികയുമ്പോള്‍ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കും. പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപ വരെയാണ് ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയുക.നിലവില്‍, 7.6 ശതമാനം പലിശയാണ് ഈ പദ്ധതിക്ക് വാഗ്ദാനം ചെയ്യുന്നത്. പെണ്‍കുട്ടികളുടെ ഉപരിപഠനം, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഈ തുക വിനിയോഗിക്കാന്‍ കഴിയും. അതേസമയം, കുട്ടിക്ക് ഒരു വയസ് ആകുമ്പോള്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറന്നാലാണ് കാലാവധി അവസാനിക്കുമ്പോള്‍ 64 ലക്ഷം രൂപ ലഭിക്കുക.

Related Articles

Back to top button