IndiaLatest

തിരിച്ചടിയിലും തളരാതെ ഉന്നതങ്ങളിലേയ്ക്ക് ദ്രൗപതി മുര്‍മു

“Manju”

ന്യൂഡല്‍ഹി : ഗോത്രവര്‍ഗത്തില്‍പ്പെട്ട ആദ്യ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു തിരഞ്ഞെടുക്കപ്പെട്ടു. ഝാര്‍ഖണ്ഡിലെ മുന്‍ ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവിനെ എന്‍ഡിഎ രാഷ്ടപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം പലതരത്തിലുള്ള വിമര്‍ശനങ്ങളും അവര്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയജീവിതം ആരംഭിക്കുന്നതിന് മുമ്ബ് ദ്രൗപതി മുര്‍മുവിന് തന്റെ വ്യക്തി ജീവിതത്തില്‍ നിരവധി ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മുര്‍മുവിന്റെ കുടുംബത്തെക്കുറിച്ച്‌ അധികമാര്‍ക്കും അറിയാത്ത അഞ്ച് കാര്യങ്ങളെ പറ്റി അറിയാം.

  • വ്യക്തി ജീവിത്തില്‍ നിരവധി ദുരന്തങ്ങള്‍ അനുഭവിക്കേണ്ടി വന്ന വ്യക്തിയാണ് ദ്രൗപതി മുര്‍മു. 2009ല്‍ അമ്മയെയും സഹോദരനെയും നഷ്ടപ്പെട്ടു.
  • 2009ല്‍ മകന്‍ ലക്ഷ്മണ്‍ മുര്‍മു ദുരൂഹസാഹചര്യത്തില്‍ മരിച്ചു. 2014ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവ് ശ്യാം ചരം മുര്‍മു മരിച്ചു.
  • 2012ല്‍ രണ്ടാമത്തെ മകന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു.
  • മുര്‍മുവിന്റെ മകള്‍ ഇതിശ്രീ മുര്‍മു ബാങ്കില്‍ ജോലി ചെയ്യുകയാണ്. റഗ്‌ബി കളിക്കാരനായ ഗണേഷ് ഹെംബ്രാമിനാണ് ഇതിശ്രീയുടെ ഭര്‍ത്താവ്.
  • രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിന് മുമ്ബ് ദ്രൗപതി മുര്‍മു ഒഡീഷയിലെ റൈരംഗ്‌പൂരിലുള്ള ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ സെന്ററില്‍ അദ്ധ്യാപികയായിരുന്നു.

Related Articles

Back to top button