IndiaLatest

ജീവനക്കാര്‍ക്ക് വാക്‌സിന്‍ ഏര്‍പ്പെടുത്തി അല്ലു അര്‍ജ്ജുന്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് മുക്തനായ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍ ഷൂട്ടിംഗിന് എത്തി ആദ്യം ചെയ്‌തത് തന്റെ ജീവനക്കാര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുന്നതാണ്. 45 വയസിന് മുകളിലുള‌ള തന്റെ എല്ലാ ജീവനക്കാര്‍ക്കും അല്ലു വാക്‌സിനേഷന്‍ ഉറപ്പ് വരുത്തി. അതിനു വേണ്ട ക്രമീകരണങ്ങള്‍ താരം തന്നെ മുന്‍കയ്യെടുത്താണ് നടത്തിയത്.
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്‌പയാണ് അല്ലുവിന്റെ പുതിയ സിനിമ. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പത്ത് ശതമാനത്തോളം ഷൂട്ടിങ്ങ് പൂര്‍ത്തികരിച്ചു. 250 കോടി രൂപ ചിലവിട്ടാണ് ചിത്രം ഒരുക്കുന്നത്.
ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന്റെ ക്യാമറ. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറാകുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്.

Related Articles

Back to top button