InternationalKeralaLatest

മാധ്യമസ്വാതന്ത്ര്യ നിഷേധം ജനാധിപത്യ വ്യവസ്ഥയ്ക്ക് ദോഷകരം : ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ

“Manju”

ഷൈലേഷ്കുമാർ.കൻമനം.

കൊച്ചി: രാജ്യത്ത് നടമാടുന്ന അപ്രഖ്യാപിത മാധ്യമ അടിയന്തരാവസ്ഥ ജനാധിപത്യ വ്യവസ്ഥക്ക് ദോഷകരമാണെന്ന് ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സമിതി അംഗം ഷാജി ഇടപ്പള്ളി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയന്റെ ആഹ്വാന പ്രകാരം ദേശവ്യാപകമായി സംഘടിപ്പിച്ച ഫ്രീഡം ഫോർ പ്രസ് കാമ്പയിൻ്റ ഭാഗമായി കേരള ജേർണലിസ്റ്റ് യൂണിയൻ കളമശ്ശേരി മേഖലാ കമ്മറ്റി സംഘടിപ്പിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യ നിഷേധവും മാധ്യമ പ്രവർത്തകർക്കു നേരെയുള്ള അക്രമങ്ങളും ഭീഷണികളും കൊലപാതകങ്ങളുമെല്ലാം ശരിയായ ജനാധിപത്യത്തിന്റെ അപചയത്തിന് ഇടയാക്കും. അവശ്യ സർവീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിന് ആവശ്യമായ നിയമ നിർമ്മാണം നടത്താൻ സർക്കാരുകൾ തയ്യാറാകണം. കോവിഡ് കാലഘട്ടത്തിലും സജീവമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ ആരോഗ്യ സുരക്ഷക്കും ക്ഷേമത്തിനുമായി പ്രത്യേക പാക്കേജ് ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് എ കെ സലിം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്ററ് ബോബൻ ബി കിഴക്കേത്തറ മുഖ്യ പ്രഭാഷണം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സത്യഗ്രഹം സംഘടിപ്പിച്ചത്.

Related Articles

Back to top button