InternationalLatest

ഹൈതം അല്‍ ഗൈസ് ഒപെക് അധികാരമേറ്റു

“Manju”

കുവൈത്ത് സിറ്റി: ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിങ് കണ്‍ട്രീസ് സെക്രട്ടറി ജനറലായി ഹൈതം അല്‍ ഗൈസ് തിങ്കളാഴ്ച ആസ്ഥാനമായ വിയന്നയില്‍ അധികാരമേറ്റു.കുവൈത്ത് നോമിനിയായി ഐകകണ്ഠേനയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ കുവൈത്തിയാണ് ഹൈതം അല്‍ ഗൈസ്. തന്നെ കുവൈത്ത് നോമിയായി നിശ്ചയിച്ചതിന് അമീറിനും കിരീടാവകാശിക്കും നന്ദി പറഞ്ഞു. മൂന്നു വര്‍ഷത്തേക്കാണ് സ്ഥാനാരോഹരണം. കുവൈത്ത് പ്രെട്രോളിയം കോര്‍പറേഷനില്‍ ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റിങ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അല്‍ ഗൈസ് പിന്നീട് ഒപെക്കിന്റെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Related Articles

Check Also
Close
Back to top button