LatestMalappuram
കരിപ്പൂരിൽ 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്.
ഫ്ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്മാൻ എന്നയാളിൽ നിന്നാണ് സ്വർണം പിടികൂടിയത്. മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്.
മറ്റൊരു യാത്രക്കാരനിൽ നിന്നും ദുബായിയിലേക്ക് കടത്താൻ ശ്രമിച്ച 7.79 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടിയിട്ടുണ്ട്. കാസർകോട് സ്വദേശി ഷെരീഫ് എന്നയാളിൽ നിന്നാണ് വിദേശ കറൻസി പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എ കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണവും കറൻസിയും പിടികൂടിയത്.