Latest

ഹർ ഘർ തിരംഗയ്‌ക്കെതിരെ വെല്ലുവിളിയുമായി ഖാലിസ്ഥാൻ സംഘടനകൾ

“Manju”

ചണ്ഡീഗഡ് : ആസാദി കാ അമൃത മഹോത്സവ് ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഹർ ഘർ തിരംഗയ്‌ക്കെതിരെ ഖാലിസ്ഥാൻ അനുകൂല സംഘടനയായ ദൽ ഖൽസ രംഗത്ത്. രാജ്യത്തെ സിഖുകാർ ആരും ഈ ദിവസങ്ങളിൽ ദേശീയ പതാക ഉയർത്തരുത് എന്നും പകരം സിഖ് പതാകയായ നിഷാൻ സാഹിബ് ഉയർത്തണമെന്നും സംഘടനാ വക്താവ് പരംജീത് സിംഗ് മണ്ഡ് ആഹ്വാനം. ഓഗസ്റ്റ് 15 കരിദിനമായി ആചരിക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.

ബെഹ്ബാൽ കാലനിൽ നടന്ന പൊതുപരിപാടിയിലാണ് മണ്ഡ് ഈ ആവശ്യം ഉന്നയിച്ചത്. ഓഗസ്റ്റ് 15 ന് സർക്കാർ ഉദ്യോഗസ്ഥർ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും. എല്ലാ സ്‌കൂളിലും ഇത് നടക്കും. ഈ വർഷം ലുധിയാനയിൽ മുഖ്യമന്ത്രി ഭഗ്വന്ദ് മന്നും പതാക ഉയർത്തും. നിങ്ങൾക്ക് സംവിധാനത്തെ തകർക്കണമെങ്കിൽ, പതാക ഉയർത്താൻ പോകുന്ന ഉദ്യോഗസ്ഥരെ തടയുക എന്നതാണ് ഏക പോംവഴി. തങ്ങൾ പരിപാടി തടസ്സപ്പെടുത്തുകയല്ല, മറിച്ച് ഇതിനെതിരെ ശക്തമായ നടപടി എടുക്കുകയാണെന്ന് മണ്ഡ് പറഞ്ഞു.

ഉദ്യോഗസ്ഥരെ വളയുന്നതിന് മുമ്പ്, നിങ്ങളുടെ പദ്ധതികൾ അവർ അറിഞ്ഞുവെന്ന് ഉറപ്പാക്കണം. ഹർ ഘർ തിരംഗ ആഘോഷത്തിന് വേണ്ടി കോടിക്കണക്കിന് പതാകകൾ ഉണ്ടാക്കിക്കഴിഞ്ഞു. ഇത് ഒരിക്കലും നിസ്സാരമായി കാണരുത്. ദേശീയ പതാകകൾ വിതരണം ചെയ്യുന്നതിനെതിരെ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് നിങ്ങൾ ഒരിക്കലും കരുതാൻ പാടില്ലെന്നും മണ്ഡ് പറഞ്ഞു.

കേന്ദ്ര സർക്കാർ നീക്കത്തിന് എതിരായി എല്ലാ വീടുകളിലും കൽസ( നിഷാൻ സാഹിബ്) ഉയർത്തണം. അവർക്ക് ഒരിക്കലും ദേശീയ പതാക ഉയർത്താൻ പറഞ്ഞ് നമ്മെ നിർബന്ധിക്കാൻ സാധിക്കില്ല. നമ്മുടെ സംഘടനയും ശിരോമണി അകാലി ദളും ഈ വർഷം സ്വാതന്ത്ര്യദിനം ആഘോഷിക്കില്ലെന്നും മണ്ഡ് പറഞ്ഞു. ഗതാഗത തടസ്സം സൃഷ്ടിച്ചും പ്രതിഷേധിച്ചും സ്വാതന്ത്ര്യദിനാഘോഷം മുടക്കണമെന്നും മണ്ഡ് ആവശ്യപ്പെട്ടു.

Related Articles

Back to top button