KeralaLatest

ലോക വിനോദസഞ്ചാരദിനത്തില്‍ പാക്കേജുകളുമായി കെ.എസ്ആര്‍ടിസി

“Manju”

ലോക വിനോദസഞ്ചാരദിനത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി. കണ്ണൂര്‍ ബജറ്റ് ടൂറിസം സെല്‍ ടൂര്‍ വാരാചരണം നടത്തുന്നു. ഇതിന്റെഭാഗമായി 21 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ വിവിധ ടൂര്‍ പാക്കേജുകളാണ് ഒരുക്കിയത്. ആകെ ഏഴ് പാക്കേജുകളാണ് സംഘടിപ്പിക്കുക. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 8089463675, 9496131288.

ഗവി-കുമളി-കമ്പം: 21-ന് വൈകീട്ട് അഞ്ചിന് പുറപ്പെടും. 22-ന് കുമളി, കമ്പം, രാമക്കല്‍മേട് എന്നിവ സന്ദര്‍ശിക്കും. 23-ന് ഗവി സന്ദര്‍ശനം. 24-ന് രാവിലെ ആറിന് തിരിച്ചെത്തും.

വാഗമണ്‍-മൂന്നാര്‍: 22, 30 തീയതികളില്‍ വൈകീട്ട് ഏഴിന് കണ്ണൂരില്‍നിന്ന് പുറപ്പെടും. രാത്രിയില്‍ ക്യാമ്പ് ഫയര്‍ ഉണ്ടായിരിക്കും. രണ്ടാമത്തെ ദിവസം മൂന്നാറില്‍ ആറ് ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിച്ച് അടുത്ത ദിവസം രാവിലെ ആറിന് തിരിച്ചെത്തും.

Related Articles

Back to top button