KeralaLatest

യു എസ് എസ് പരീക്ഷയില്‍ താരങ്ങളായി കാസര്‍ഗോഡ് ജി എം ആര്‍ എച്ച് എസ് എസ് ഗേള്‍സ് ഹൈസ്കൂളിലെ പെൺപുലികൾ

“Manju”


അനൂപ് എം സി

കോവിഡ് പശ്ചത്തലത്തിലും ആത്മസംഘര്‍ഷത്തിന്റെ നാളുകളിലും പതറാതെ ഇക്കഴിഞ്ഞ അക്കാഡമിക് വര്‍ഷം എഴുതിയ യു എസ് എസ് പരീക്ഷയില്‍ കാസര്‍കോട്ട് പരവനടുക്കം ജി എം ആര്‍ എച്ച് എസ് എസ് ഗേള്‍സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ രാഘേന്ദു രാഘവന്‍, അര്‍ച്ചന ഷിബു തുടങ്ങിയ പെണ്‍കുട്ടികളാണ‍ യു എസ് എസ് നേടി പെണ്‍പുലികളായത്.

യു എസ് എസിലും വെന്നികോടി പാറിച്ച് പരവനടുക്കം ജി എം ആര്‍ എച്ച് എസ് എസ് ഗേള്‍സ് സകൂള്‍ ജൈത്രയാത്ര തുടരുന്നു.
എസ് എസ് എല്‍ സി പരീക്ഷയിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലും സംസ്ഥാനത്ത് തന്നെ വന്‍ വിജയം കാഴ്ച വെച്ച കാസര്‍കോട്ട് പരവനടുക്കം ജി എം ആര്‍ എച്ച് എസ് എസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മറ്റൊരു പൊന്‍തൂവല്‍കൂടി. കാസര്‍കോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ ചുണ്ടി,വാരിക്കുഴി വാര്‍ഡില്‍പ്പെടുന്ന രാഘവന്‍, രാധാമണി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് രാഘേന്ദു രാഘവന്‍, പരത്തടി വാര്‍ഡില്‍ 8-ാം മത്തെ മൈലാട്ടിക് വാര്‍ഡിലെ ഷിബു-രജനി ദമ്പതികളുടെ മകളാണ്
അര്‍ച്ചന ഷിബു. പരവുരടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സിലെയ്ക്ക് പ്രവേശനം നേടിയ അര്‍ച്ചന നാലാം ക്ലാസ്സില്‍ നിന്ന് ചെറിയ മാര്‍ക്കിന്റെ വ്യത്യാസത്തില്‍ എല്‍ എസ് എസ് നഷ്ടപ്പെട്ടതിന്റെ വാശിയില്‍ സമര്‍ത്ഥരായ 12ഓളം അധ്യാപകരുടെ ശിഷണം കൂടിയായപ്പോള്‍ യു എസ് എസ് അനായാസം നേടി.

പിതാവ് ഷിബു പാണത്തൂര്‍ ഈ സ്കൂളിലെ പി.റ്റി. എ പ്രസിഡന്റാണ്.കേരളാ വനവാസി വികസന കേന്ദ്രത്തിന്റെ കാസര്‍കോട് ജില്ലാ സംഘടന സെക്രട്ടറി കൂടിയാണ്.കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ടി വി യും അനുബന്ധ ഉപകരണങ്ങളും അധ്യാപക സംഘടനയായ കെ എസ് ടി നല്‍കിയിട്ടുണ്ട്. ഈ സ്കൂളിലെ സ്റ്റാഫ് സെക്രട്ടറി വിജയന്‍, ഗണേശന്‍ എന്നീ അധ്യപകരും പി.റ്റി. എ പ്രസിഡന്റ് ഷിബു പാണത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരവൂരടുക്കം ഗേള്‍സ് സകൂളില്‍ പഠിക്കുന്ന നിര്‍ദ്ധനരായ പെണ്‍‍കുട്ടികള്‍ക്ക് പഠനോപകരണങ്ങൾ നല്‍കി മാതൃകയായത്.

Related Articles

Back to top button