IndiaLatest

ചൈനയ്‌ക്ക് മുന്നറിയിപ്പുമായി ഇന്ത്യ അമേരിക്ക സംയുക്ത സൈനിക അഭ്യാസം ഒക്ടോബറിൽ

“Manju”

ന്യൂഡൽഹി: പ്രതിരോധത്തിനായി ഒന്നിച്ച് നിൽക്കുമെന്ന് ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യയും അമേരിക്കയും. ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിവരുന്ന സൈനിക അഭ്യാസ പ്രകടനത്തിന് ഒക്ടോബറിൽ തുടക്കമാകും. നിലവിൽ തായ്‌വാനിലും മറ്റ് തന്ത്ര പ്രധാന മേഖലകളിലും അന്താരാഷ്‌ട്ര സമൂഹത്തെ വെല്ലുവിളിച്ച് അധിനിവേശത്തിന് ശ്രമിക്കുകയാണ് ചൈന. ഇതിനെതിരെ ഒന്നിച്ച് നിൽക്കുമെന്ന ആഹ്വാനം കൂടിയാണ് ഇത്തവണത്തെ ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക അഭ്യാസ പ്രകടനം.

രണ്ടാഴ്ച നീണ്ടു നിൽക്കുന്ന അഭ്യാസ പ്രകടനങ്ങൾ നടത്താനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 14 ന് ആരംഭിക്കുന്ന പരിപാടി 31ന് അവസാനിക്കും. ഉത്തരാഖണ്ഡിലെ ഔലിയിലാണ് ഇരു രാജ്യങ്ങളിലെയും സൈനികർ ഒന്നിക്കുക.

പ്രതിരോധ മേഖലയിലെ ധാരണ, സഹകരണം, പരസ്പര പ്രവർത്തന ക്ഷമത എന്നിവ വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യയും- അമേരിക്കയും അഭ്യാസ പ്രകടനങ്ങൾക്കായി ഒന്നിക്കുന്നത്. ചൈനയുടെ വെല്ലുവിളി നിലനിൽക്കുന്ന സാഹചര്യത്തിൽ നിർണായക അഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.

കഴിഞ്ഞ വർഷം അലാസ്‌കയിലായിരുന്നു അഭ്യാസ പ്രകടനങ്ങൾ. ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ മേഖലയിൽ ഇന്ത്യയും അമേരിക്കയും അടുക്കുന്നത് ചൈനയിൽ ആശങ്കയുളവാക്കിയിരുന്നു.

Related Articles

Back to top button