InternationalLatest

തയ്‌വാനില്‍ 
100 ചൈനീസ്‌ യുദ്ധവിമാനം

“Manju”

രണ്ടുദിവസത്തെ സൈനികാഭ്യാസത്തില്‍ തയ്‌വാനെ വളഞ്ഞ് ചൈനയുടെ 100 യുദ്ധവിമാനവും നിരവധി പടക്കപ്പലുകളും.വെള്ളിയാഴ്ചമാത്രം 68 വിമാനവും 13 പടക്കപ്പലും തയ്വാന്റെ വ്യോമ, സമുദ്ര മേഖലയില്‍ പരിശീലനം നടത്തി. തയ്വാന് ചുറ്റുമുള്ള ആറ് കേന്ദ്രം കേന്ദ്രീകരിച്ച്‌ നടക്കുന്ന സംയുക്ത പരിശീലനത്തില്‍ ഫൈറ്റര്‍, ബോംബര്‍ വിമാനങ്ങളും വന്‍ നശീകരണശേഷിയുള്ള കപ്പലുകളും ഉപയോഗിച്ചെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയും മിസൈല്‍ പരീക്ഷണം നടത്തിയെന്നും സൈന്യം അറിയിച്ചു.

Related Articles

Back to top button