InternationalLatest

ആണ്‍കുട്ടിയെ പ്രസവിച്ചില്ല : ഭര്‍തൃപീഡനം സഹിക്കാനാവാതെ ഇന്ത്യന്‍ യുവതി യു.എസില്‍ ജീവനൊടുക്കി

എട്ടുവര്‍ഷമായി ഭര്‍ത്താവ് ഈ പേരില്‍ മര്‍ദ്ദിക്കുന്നു.

“Manju”

വാഷിങ്ടണ്‍: ഭര്‍തൃപീഡനം സഹിക്കാനാവാതെ യു.എസില്‍ ഇന്ത്യന്‍ യുവതി ആത്മഹത്യ ചെയ്തു. എട്ടു വര്‍ഷം ഭര്‍ത്താവ് രഞ്ജോധബീര്‍ സിങ്ങിന്റെ പീഡനം സഹിച്ച യു.പി സ്വദേശി മന്ദീപ് കൗര്‍(30) ആണ് ആഗസ്റ്റ് നാലിന് ജീവനൊടുക്കിയത്.
രണ്ട് പെണ്‍കുട്ടികളായിരുന്നു ദമ്ബതികള്‍ക്ക്. ആണ്‍കുട്ടി വേണമെന്ന് പറഞ്ഞ് വര്‍ഷങ്ങളായി മരുമകന്‍ മകളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മന്ദീപ് കൗറിന്റെ പിതാവ് പറയുന്നു. മരിക്കുന്നതിന് തൊട്ടു മുമ്ബ് താന്‍ സഹിച്ച യാതനകള്‍ പിതാവിനോട് വിവരിച്ച്‌ മന്ദീപ് കൗര്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ക്ഷണ നേരം കൊണ്ട് ലക്ഷങ്ങളാണ് വിഡിയോ കണ്ടത്.
”എട്ടു വര്‍ഷമായി ഞാന്‍ സഹിക്കുകയാണ്. ദിവസവും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കും. ഇനിയും സഹിക്കാന്‍ വയ്യ… പപ്പയെന്നോട് ക്ഷമിക്കണം. ഞാന്‍ മരിക്കാന്‍ പോവുകയാണ്”. ഇതായിരുന്നു വിഡിയോയില്‍ മന്ദീപ് കൗര്‍ പറഞ്ഞത്.


യു.പിയിലെ ബിജ്നോര്‍ ജില്ലയിലാണ് അവരുടെ കുടുംബം. യു.എസില്‍ തന്നെയുള്ള ആറും നാലും വയസുള്ള പെണ്‍മക്കളെ കുറിച്ചുള്ള ആശങ്കയിലാണിപ്പോള്‍ കുടുംബം. പിതാവിന്റെ അടുത്ത് തന്നെ ഇവരെ നാട്ടിലെത്തിക്കാനാണ് കുടുംബം ആഗ്രഹിക്കുന്നത്. രഞ്ജോധബീറിന്റെ കുടുംബവും ബിജ്നോറിലാണ്. ”അവരെ വിട്ടു കിട്ടാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഒരമ്മയെ പോലെ അവരെ ഞാന്‍ വളര്‍ത്തും” -മന്ദീപ്കൗറിന്റെ ഇളയ സഹോദരി കുല്‍ദീപ് കൗര്‍ പറഞ്ഞു.

Related Articles

Back to top button