IndiaLatest

13 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ എത്താം

“Manju”

ന്യൂഡല്‍ഹി : മുംബൈയ്‌ക്കും ഡല്‍ഹിക്കും ഇടയില്‍ രാജ്യത്തെ ഏറ്റവും പുതിയ ആധുനിക അതിവേഗപാത ഒരുങ്ങുന്നു. 2023 ആകുമ്പോഴേക്കും ഈ എക്സ്പ്രസ് വേയില്‍ 350 കിലോമീറ്റര്‍ വരെ നിര്‍മ്മാണം പൂര്‍ത്തിയാകും. ഇതോടെ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് 13 മണിക്കൂറിനുള്ളില്‍ എത്തിച്ചേരാന്‍ കഴിയും.

മുംബൈഡല്‍ഹി തമ്മിലുള്ള 1350 കിലോമീറ്റര്‍ നീളമുള്ള അതിവേഗ പാത രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് അതിവേഗ പാത കടന്നുപോകുക. ഹരിയാനയില്‍ 137 കിലോമീറ്ററും, രാജസ്ഥാനില്‍ 374 കിലോമീറ്ററും, മധ്യപ്രദേശില്‍ 245 കിലോമീറ്ററും, ഗുജറാത്തില്‍ 423 കിലോമീറ്ററും, മഹാരാഷ്‌ട്രയില്‍ 171 കിലോമീറ്ററും അതിവേഗപാത ഉണ്ടാകും.

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് നാല് വരികളും, സാധാരണ വാഹനങ്ങള്‍ക്ക് രണ്ട് വരികളുമുള്ള ആദ്യത്തെ അതിവേഗ പാതയായിരിക്കും ഇത്. ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചിലവ്. അതിവേഗപാതയുടെ ചില ഭാഗങ്ങള്‍ 12 വരികളായി വിപുലീകരിക്കാനും ആലോചനയുണ്ട്. വിവിധ സൗകര്യങ്ങളോടുകൂടിയാണ് അതിവേഗപാത നിര്‍മ്മാണം ലക്ഷ്യമിടുന്നത്. സുരക്ഷയ്‌ക്കായി, റോഡിനിരുവശവും 1.5 മീറ്റര്‍ ഉയരമുള്ള മതില്‍ നിര്‍മിക്കും. ഓരോ 50 കിലോമീറ്ററിലും റെസ്റ്റോറന്റുകള്‍, ഫുഡ് കോര്‍ട്ടുകള്‍, ഇന്ധന സ്റ്റേഷനുകള്‍, ഇവി ചാര്‍ജിംഗ് പോയിന്റുകള്‍, ടോയ്‌ലറ്റുകള്‍ എന്നിവ ഉണ്ടാകും.

Related Articles

Back to top button