IndiaLatest

മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച്‌ ഹിന്‍ഡാല്‍കോ

“Manju”

നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച്‌ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകീകൃത അറ്റാദായം 4,119 കോടി രൂപയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇത് 2,787 കോടി രൂപയായിരുന്നു. ഇവ താരതമ്യം ചെയ്യുമ്ബോള്‍ 47.8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ അറ്റാദായമാണ് ഇത്തവണ രേഖപ്പെടുത്തിയത്. അതേസമയം, ആദിത്യ ബിര്‍ള ഗ്രൂപ്പിനും മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തവണ കമ്ബനിയുടെ ഏകീകൃത വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ജൂണ്‍ പാദത്തില്‍ 58,018 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് നേടിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 40.3 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 55,764 കോടിയാണ് ഏകീകൃത വരുമാനം.

 

Related Articles

Back to top button