InternationalLatest

കൊളാഡോ എല്‍ഷെയില്‍

“Manju”

ബാഴ്‌സലോണയുടെ യുവതാരം അലക്‌സ് കൊളാഡോ എല്‍ഷെയില്‍. ഇരുപത്തിമൂന്ന്കാരനായ താരത്തെ ഒരു വര്‍ഷത്തെ ലോണിലാണ് എല്‍ഷെ എത്തിക്കുന്നത്.താരത്തെ കൈവിടാന്‍ ബാഴ്‌സലോണക്ക് താല്‍പര്യമില്ലാത്തതിനാല്‍ ലോണിന്റെ അവസാനം എല്‍ഷെക്ക് കൊള്ളാഡോയെ സ്വന്തമാക്കാന്‍ ആവില്ല. 2024വരെയാണ് താരത്തിന് ബാഴ്‌സലോണയില്‍ കരാര്‍ ഉള്ളത്. ഇത് നീട്ടുന്നത് സംബന്ധിച്ച്‌ ഔദ്യോഗികമായ അറിയിപ്പ് ഒന്നും വന്നിട്ടില്ല. ലോണില്‍ പോയ മറ്റൊരു യുവതാരമായ നിക്കോയെ കരാര്‍ 2026 വരെ പുതുക്കിയ ശേഷമാണ് വലന്‍സിയക്ക് കൈമാറിയിരുന്നത്.

മുന്‍ നിരയില്‍ പുതിയ താരങ്ങള്‍ എത്തിയതോടെ ടീം വിടാനുള്ള തന്റെ താല്‍പര്യം നേരത്തെ തന്നെ കൊള്ളാഡോ സാവിയെ അറിയിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ കരാറില്‍ പ്രശ്നങ്ങള്‍ വന്നത് മൂലം ആദ്യ അഞ്ച് മാസം കളത്തില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. ശേഷം ലോണില്‍ പോവുകയായിരുന്നു. എന്നാല്‍ മുന്‍ ബാഴ്‌സ ബി ക്യാപ്റ്റനെ കൈവിടാന്‍ താല്പര്യപ്പെടാത്ത സാവി പ്രീ സീസണിലും താരത്തിന് അവസരം നല്‍കിയിരുന്നു. എല്‍ഷെയില്‍ നിന്ന് ലോണ്‍ ഓഫര്‍ വന്നതോടെ കൂടുതല്‍ താരത്തിന് അവസരം ലഭിക്കുമെന്നതിനാല്‍ ബാഴ്‌സക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കൊള്ളാഡോ നേരത്തെ തന്നെ എല്‍ഷെക്കൊപ്പം പരിശീലനം ആരംഭിച്ചിരുന്നു.

Related Articles

Back to top button