InternationalLatest

വി​ല്യം റൂ​ട്ടോ കെ​നി​യ​ന്‍ പ്ര​സി​ഡ​ന്‍റ്

“Manju”

നെ​യ്റോ​ബി: കെ​നി​യ​യു​ടെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് റെ​യ്‌​ല ഒ​ഡിം​ഗ​യെ പി​ന്ത​ള്ളി നി​ല​വി​ലെ ഡെ​പ്യു​ട്ടി പ്ര​സി​ഡ​ന്‍റാ​യ റൂ​ട്ടോയ്ക്കു വിജയം. റൂ​ട്ടോ 50.49 ശ​ത​മാ​നം വോ​ട്ട് നേ​ടിയാണ് വിജയിച്ചത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒന്‍പതിനായിരുന്നു കെ​നി​യ​യി​ല്‍ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

റു​ട്ടോ​യ്ക്ക് ഏ​ഴ് ദ​ശ​ല​ക്ഷത്തി​ല​ധി​കം വോ​ട്ടു​കളാണ് ലഭിച്ചത്. അ​തേ​സ​മ​യം, ഒ​ഡിം​ഗ​യ്ക്ക് ഏ​ഴ് ദ​ശ​ല​ക്ഷ​ത്തി​ന​ടു​ത്ത് വ​രെ വോ​ട്ട് നേ​ടാ​ന്‍ ക​ഴി​ഞ്ഞെ​ന്നും ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍റ് ഇ​ല​ക്ട​റ​ല്‍ ആ​ന്‍​ഡ് ബൗ​ണ്ട​റീ​സ് ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​ന് തൊ​ട്ടു​മു​ന്‍പ് നേ​രി​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പോ​ലീ​സ് ഇ​ട​പെ​ട്ട് സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​ക്കി​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Related Articles

Back to top button