InternationalLatest

ബസ്സും എണ്ണ ടാങ്കറും കൂട്ടിയിടിച്ച് 20 പേർ മരിച്ചു

“Manju”

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ചൊവ്വാഴ്ച (ആഗസ്റ്റ് 16) യാത്രാ ബസും എണ്ണ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. ഡ്രൈവറും കണ്ടക്ടറുമടക്കം 26 പേരുമായി ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ബസ്സാണ് എണ്ണ ടാങ്കറുമായി കൂട്ടി മുട്ടിയത് ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ എണ്ണ ടാങ്കറിന്‌ തീ പിടിക്കുകയും ബസ്സിലേക്ക് തീ പടരുകയുമായിരുന്നു. ബസ്സിനുള്ളിൽ കുടുങ്ങിയ 20 പേർ രക്ഷപ്പെടാനാവാതെ വെന്തു മരിച്ചു. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ രണ്ട് പേര്‍ മരണത്തിന് കീഴടങ്ങി.
ബസ്സിലെ യാത്രക്കാരിൽ പൊള്ളലേറ്റ 6 പേരെ റെസ്ക്യൂ ടീമെത്തി മുൾട്ടാനിലെ നിഷ്താർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ ഡിഎൻഎ ടെസ്റ്റ് നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് റെസ്ക്യൂ 1122 വക്താവ് അറിയിച്ചു.

Related Articles

Back to top button