Uncategorized

ഇ-സഞ്ജീവനി ആപ് ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ കരുത്ത്

“Manju”

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഡിജിറ്റല്‍ മുന്നേറ്റത്തെ ഉയര്‍ത്തിക്കാട്ടി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവന്‍ രക്ഷാ അപായ ഇസഞ്ജീവനി ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ കരുത്താണെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സിലൂടെയും ടെലി കണ്‍സള്‍ട്ടേഷന്‍ മുഖേനയും രോഗിക്ക് അകലെയുള്ള ‌ഡോക്‌ടറുമായി ആശയവിനിമയം നടത്തിക്കൊണ്ട് ചികിത്സക്കുളള സാദ്ധ്യതയൊരുക്കി. ഇതുവരെ പത്ത് കോടിയിലധികം ടെലി കണ്‍സള്‍ട്ടേഷന്‍ നടന്നു. സാങ്കേതിക വിദ്യയെ ജനം അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ ഉത്തമ ഉദാഹരണമാണിതെന്നും നരേന്ദ്രമോദി പറഞ്ഞു.

ലോക രാജ്യങ്ങള്‍ ഇന്ത്യയുടെ യു.പി.ഐ സംവിധാനത്തില്‍ ആകൃഷ്‌ടരാകുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള യു.പി.പേ നൗ ലിങ്ക് സംവിധാനം പ്രാബല്യത്തിലായി. ഇപ്പോള്‍ രണ്ട് രാജ്യത്തെയും ജനങ്ങള്‍ തമ്മില്‍ മൊബൈല്‍ ഫോണിലൂടെയുള്ള പണമിടപാടും എളുപ്പമായി. ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ വിദേശ രാജ്യങ്ങളില്‍ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. സ്വച്‌ഛഭാരത് പദ്ധതി ബഹുജന മുന്നേറ്റമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Related Articles

Back to top button