IndiaLatest

പെട്രോള്‍ പമ്പുകള്‍ പൂര്‍ണ്ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

“Manju”

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ റീട്ടേയില്‍ സ്റ്റേഷനുകള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കാനൊരുങ്ങി ഇന്ധന വിതരണ കമ്പനികള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളാകും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുക. ഈ കമ്പനികള്‍ക്ക് ഇന്ത്യയില്‍ 75,000 ഇന്ധന സ്‌റ്റേഷനുകളുണ്ട്. നിലവില്‍ 29,266 ഔട്ട്‌ലെറ്റുകളില്‍ സോളാര്‍ പാനല്‍ വിന്യസിച്ചിട്ടുണ്ട്. 3000 എണ്ണം ഈ സാമ്പത്തിക വര്‍ഷത്തിലാണ് പൂര്‍ത്തീകരിച്ചത്. 2024-ഓടെ മുഴുവന്‍ സ്‌റ്റേഷനുകളും സൗരോര്‍ജ്ജമാക്കുമെന്ന് ജെയിന്‍ അറിയിച്ചു.

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം ലഭ്യമാക്കുന്നതിനുള്ള പുതിയ സംവിധാനം കൊണ്ടുവരാന്‍ ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികള്‍ എണ്ണ വിപണന കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ജെയിന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ വില നിര്‍ണ്ണയ നയപ്രകാരം എടിഎഫ് വിലകള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള നിലവിലുള്ള ഇരട്ട വില നിര്‍ണ്ണയ സംവിധാനത്തില്‍ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button