KeralaLatest

ഉമ്മൻചാണ്ടിയുടെ മരണം ഏറ്റവും വലിയ സ്വകാര്യ ദുഃഖം

“Manju”

ഉമ്മൻചാണ്ടിയുടെ മരണം തന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. ഉമ്മൻചാണ്ടിയുടെ മരണവാർത്ത അറിഞ്ഞ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഉമ്മൻചാണ്ടിയുടെ വേർപാട് കേരളത്തിലെ ജനങ്ങൾക്കും കേരളത്തിനുമുണ്ടായ വലിയ നഷ്ടമാണ്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകരിൽ ഒരാളായിരുന്നു ഉമ്മൻചാണ്ടിയെന്നും കോൺഗ്രസിനും യുഡിഎഫിനും കനത്ത നഷ്ടമെന്നും എ.കെ ആന്റണി പറഞ്ഞു. ഊണിലും ഉറക്കത്തിലും എങ്ങനെ ജനങ്ങളെ സഹായിക്കാം എന്ന് ചിന്തിച്ചയാളാണ് ഉമ്മൻ‌ചാണ്ടി. സഹായം തേടി വരുന്ന ആരെയും അദ്ദേഹം നിരാശരാക്കിയിട്ടില്ല. ഉമ്മൻ ചാണ്ടി ഹൃദയംകൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നുവെന്നും തന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മൻചാണ്ടിയുടെ മരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button