IndiaLatest

സൗജന്യ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കും; മുഖ്യമന്ത്രി

“Manju”

മുംബൈ: മുംബൈയിലുടനീളം 227 സൗജന്യ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. മുംബൈ നിവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 50 ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ആരോഗ്യ കേന്ദ്രങ്ങളില്‍ 139 മെഡിക്കല്‍ ടെസ്റ്റുകള്‍ സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലായിരിക്കും ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഇവയില്‍ 34 പോളി ക്ലിനിക്കുകളും ഉണ്ടാവും. പോളിക്ലിനിക്കുകള്‍ വഴി വിദഗ്ധരുടെ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. ക്ലിനിക്കുകളില്‍ എം.ബി.ബി.എസ് ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ് തുടങ്ങിയവരുടെ സംഘത്തെ നിയമിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ചേരി പ്രദേശങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിട്ടുണ്ട്.

Related Articles

Back to top button