IndiaLatest

നടന്‍ വിക്രം ഗോഖലെ അന്തരിച്ചു

“Manju”

പൂനെ: സിനിമാസീരിയല്‍ നടന്‍ വിക്രം ഗോഖലെ (77) അന്തരിച്ചു. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഗോഖലയെ ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി.

1971ലാണ് അഭിനയരംഗത്തേക്ക് അദ്ദേഹം കടന്നു വന്നത്. മറാത്തി, ഹിന്ദി സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന നടനാണ് വിക്രം ഗോഖലെ. ഭൂല്‍ ഭുലയ്യ, ഹം ദില്‍ ദേ ചുകെ സനം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായിരുന്നു. 2010ല്‍ മറാത്തി ചിത്രം അനുമതിയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചു. മറാഠി ചിത്രമായ ഗോദാവരിയാണ് റിലീസായ ഏറ്റവും പുതിയ ചിത്രം.

Related Articles

Back to top button