Latest

സൈനികനാണെന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ് ;  മൂവർ സംഘം അറസ്റ്റിൽ

“Manju”

മുംബൈ: സൈനികനാണെന്ന വ്യാജേന യുവതിയുടെ പക്കൽ നിന്നും 3.65 ലക്ഷം രൂപ തട്ടിയെടുത്തു. ആർമി യൂണിഫോം ധരിച്ച് വീഡിയോ കോളിലെത്തി സൈനികനാണ് ബോധ്യപ്പെടുത്തിയായിരുന്നു തട്ടിപ്പുകാരൻ ഇരയുടെ പക്കൽ നിന്നും പണം കവർന്നത്. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. കേസിൽ ലക്ഷ്മി നാരായൺ, പ്രതാപ് യാദവ്, മനോജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിയൽ എസ്റ്റേറ്റ്,ടൂർസ് ആന്റ് ട്രാവൽസ് ബിസിനസ് നടത്തിപ്പുകാരിയാണ് തട്ടിപ്പിന് ഇരയായത്.

ഹൗസിംഗ് പോർട്ടൽ വഴി വീട് വാടകയ്‌ക്ക് നൽകാനുണ്ടെന്ന് 33-കാരിയായ യുവതി പരസ്യം നൽകിയിരുന്നു. ഇത് മുതലെടുത്താണ് തട്ടിപ്പുകാർ ഇരയെ വലയിൽ വീഴ്‌ത്തിയത്. ട്രാൻസ്ഫർ പോസ്റ്റിംഗ് കാരണം അടിയന്തരമായി സ്ഥലം മാറണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും അതിനാൽ വീട് വാടകയ്‌ക്കെടുക്കാൻ താൽപര്യമുണ്ടെന്നും യുവതിയെ അറിയിച്ചു. ഫ്‌ളാറ്റ് കാണാതെ തന്നെ വാടകതുകയും സമ്മതിച്ചു.

തുടർന്ന് പണം അയക്കാൻ യുവതി ആവശ്യപ്പെട്ടുകയായിരുന്നു. ഇന്ത്യൻ ആർമിയുടെ നിയമം അനുസരിച്ച് പണം നേരിട്ട് അക്കൗണ്ടിലേക്ക് അയക്കാൻ കഴിയില്ലെന്നും കൃത്യമായ നടപടികളിലൂടെ പണം കൈമാറ്റം ചെയ്യാൻ കഴിയുകയുള്ളൂവെന്നും യുവതിയെ ബോദ്ധ്യപ്പെടുത്തി. യുവതിയെ വിശ്വസിപ്പിക്കുന്നതിനായി യഥാർത്ഥ ഫോട്ടോകൾ പങ്കുവെയ്‌ക്കുകയും വീഡിയോ കോളിൽ ബന്ധപ്പെടുകയും ചെയ്തു. സൈനിക വേഷത്തിലാണ് തട്ടിപ്പ് സംഘം പ്രത്യക്ഷപ്പെട്ടത്. സ്വയം സൈനികനാണെന്ന് പരിചയപ്പെടുത്തിയ ലക്ഷ്മി നാരായണൻ ആധാർ കാർഡ്, ആർമി ഐഡി കാർഡ്, ആർമി കാന്റീൻ കാർഡ്, യൂണിഫോമിലുള്ള ഫോട്ടോ എന്നിവ പിന്നാലെ അയച്ച് കൊടുക്കുകയും ചെയ്തു.

തുടർന്ന് പണം അയക്കാൻ നിർദേശിച്ചു. ഓൺലൈൻ ബാങ്കിംഗ് സംവിധാനം വഴി പണം കൈമാറ്റം ചെയ്യാൻ കഴിയുന്നില്ലെന്നും ആദ്യം താൻ 28,000 കൈമാറിയതായും തട്ടിപ്പുകാരൻ പറഞ്ഞു. തനിക്ക് തിരികെ 56,000 രൂപ ഓൺലൈൻ വഴി നൽകിയാൽ മാത്രമാണ് തനിക്ക് നഷ്ടമായ തുക തിരികെ ലഭിക്കുകയുള്ളുവെന്ന് ലക്ഷ്മി നാരായണൻ പറഞ്ഞു. തുടർന്ന് പണം അയച്ചുനൽകിയതോടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന മുഴുവൻ തുകയും നഷ്ടമാവുകയായിരുന്നു. ഇത്തരം തട്ടിപ്പുകാർ വ്യാപകമാണെന്നും ഓൺലൈൻ ഇടപാടുകാർ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Related Articles

Back to top button