KeralaLatest

മത്സ്യബന്ധനത്തിന് ‍നിയന്ത്രണങ്ങളോടെ അനുമതി; വീടുകളിലെത്തി മത്സ്യവില്‍പ്പന പാടില്ല

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം: വീടുകളില്‍ എത്തി മത്സ്യവില്‍പ്പന നടത്തുന്നത് അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് നിയന്ത്രണം. രജിസ്റ്റര്‍ ചെയ്യാതെ ഒരാളെയും കടലില്‍ പോകാന്‍ അനുവദിക്കില്ല. രജിസ്‌ട്രേഷന് എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഉദ്യോഗസ്ഥര്‍ സഹായം നല്‍കും. മത്സ്യത്തൊഴിലാളികള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ബുധനാഴ്‍ച്ച ഉച്ചയ്ക്ക് 12 മണിമുതല്‍ നിയന്ത്രണങ്ങളോടെയുള്ള മത്സ്യബന്ധനത്തിന് അനുമതി. ഒറ്റയക്ക നമ്പറില്‍ അവസാനിക്കുന്ന വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കങ്ങള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് മത്സ്യബന്ധനത്തിന് അനുമതി. ഞായറാഴ്ച അവധിയായിരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ബീച്ചില്‍ തുറക്കുന്ന കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് ഹാര്‍ബറിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ അറിയിച്ചു.

Related Articles

Back to top button