LatestThrissur

ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചില്‍ “ എൻെറ കേരളം”മത്സരയിനങ്ങൾക്ക് സമാപനം കുറിച്ചു.

“Manju”

കോഴിക്കോട്: ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചില്‍ എൻെറ കേരളം മത്സരങ്ങള്‍ക്ക് സമാപനം. കേരള പിറവിയുടെ ഭാഗമായി 05 /11 /2022 –ന് നടന്ന ശാന്തിഗിരി ഗുരുകാന്തിയുടെ പ്രവർത്തനോദ്‌ഘാടനവും , “എൻറെ കേരളംഎന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കാര്യപരിപാടികളുടെയും പ്രവർത്തന റിപ്പോർട്ട് മീറ്റിംഗില്‍ അവതരിപ്പിച്ചു. ആശ്രമം ബ്രാഞ്ച് ഇൻചാര്‍ജ് ആദരണീയ സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗുരുഗീത ക്ലാസ്, ന്റെ കേരളം എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന, കവിതാരചന ,പ്രസംഗ മത്സരം എന്നിവയും നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച യോഗത്തില്‍ ഗുരുനിശ്ചിത ഗുരുവാണി വായിച്ചു .ബ്രഹ്മചാരിണി പ്രണവ സ്വാഗതം പറഞ്ഞ പരിപാടിയിൽ ബ്രഹ്മചാരി പത്മജൻ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ആദരണീയ സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി കുട്ടികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു. സംഗീത ഗുരുഗീത ക്ലാസ് എടുത്തു. ചിത്രരചന, പ്രസംഗം, കവിതാരചന തുടങ്ങി വിവിധങ്ങളായ പരിപാടികൾ കുട്ടികളുടെ പ്രായം തിരിച്ച് നടന്നു.

മത്സരങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിച്ചവർക്ക് ആദരണീയ സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി ഉപഹാരങ്ങൾ നൽകി, പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ആദരണീയ സ്വാമി പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്‌തു.

കവിത രചന, പ്രസംഗം, ചിത്രരചനാ എന്നിവയില്‍ ഒന്നാം സ്ഥാനം ഋഷിപ്രിയൻ, ഗുരുപ്രിയ, അമൃത എന്നിവരും രണ്ടാം സ്ഥാനം ഗുരുദത്തൻ, അർപ്പിത എന്നിവരും പങ്കിട്ടു. ഉച്ചയ്ക്ക് 12 മണിയുടെ ആരാധനയോടെ പരിപാടികൾ ഗുരുപാദങ്ങളിൽ സമർപ്പിച്ചു .

Related Articles

Back to top button