KeralaLatest

വിദ്യാലയ മുറ്റത്തെ നെല്ലിക്ക വിളവെടുത്ത് വിദ്യാര്‍ത്ഥികള്‍

“Manju”

കാസര്‍കോഡ് നാലിലാംകണ്ടം ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ നെല്ലിക്ക വിളവെടുപ്പ് വിദ്യാര്‍ത്ഥികള്‍ ആഘോഷമാക്കി. സ്‌കൂള്‍ മുറ്റം നിറയെ കായ്ച്ചു നില്‍ക്കുന്ന നെല്ലി മരങ്ങള്‍. സ്‌കൂള്‍ മുറ്റത്ത് ഉത്സവ പ്രതീതി. കുരുന്നുകള്‍ക്ക് കൗതുകവും ആവേശവും.
കഴിഞ്ഞ പത്ത് വര്‍ഷമായി വലിയ പൊയില്‍ നാലിലാംകണ്ടം ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ കാണുന്ന വേറിട്ട കാഴ്ചയാണിത്. ഓരോ വര്‍ഷവും ഉത്സവാന്തരീക്ഷത്തിലാണ് വിദ്യാലയത്തിലെ നെല്ലിക്ക വിളവെടുപ്പ്. 200 കിലോയിലധികം നെല്ലിക്കയാണ് നാലിലാം കണ്ടം ഗവ. യു.പി സ്‌കൂള്‍ മുറ്റത്തെ നെല്ലിമരങ്ങളില്‍ നിന്നും വിളവെടുത്തത്.

അധ്യാപകരും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമെല്ലാം ചേര്‍ന്ന് നെല്ലിക്ക വിളവെടുപ്പ് ആഘോഷമാക്കി മാറ്റി. നിറയെ മരങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്നതാണ് സ്‌കൂള്‍ പരിസരം. ഇതില്‍ ഭൂരിഭാഗവും നെല്ലിമരങ്ങളാണ്. വിളവെടുക്കുന്ന നെല്ലിക്കകളെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് വീതിച്ച് നല്‍കുകയാണ് പതിവ്. നാടന്‍ പാട്ടും സംഗീത ശില്‍പവുമെല്ലാമായി വിവിധ കലാ പരിപാടികളും സ്‌കൂളിലൊരുക്കിയിരുന്നു.

Related Articles

Back to top button