IndiaKeralaLatest

കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കോവിഡ്

“Manju”

സിന്ധുമോൾ. ആർ

മുംബൈ: ഗോ കൊറോണ ഗോ… മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കോവിഡ് സ്ഥിരീകരിച്ചു. അന്തരാഷ്ട്ര വാര്‍ത്ത ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചുമയും ശരീര വേദനയും അനുഭവപെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനാവുകയായിരുന്നു. അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ നടി പായല്‍ ഘോഷ് തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(അത്താവാലേ) ചേരുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പങ്കെടുത്തിരുന്നു. അനവധി പേരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. കോവിഡ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത അവസരത്തില്‍ സമരം സംഘടിപ്പിക്കുകയും ഗോ കൊറോണ ഗോ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം.

Related Articles

Back to top button