ഫ്രഞ്ച് ഓപ്പണ്‍: സിന്ധു രണ്ടാം റൗണ്ടില്‍
പാരിസ് ; ഫ്രഞ്ച് ഓപ്പണ്‍ 2021 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സ് ഇനത്തില്‍ ഡെന്മാര്ക്കിന്റെ ജൂലി ജേക്കബ്സനെ തോല്‍പ്പിച്ച് ഇന്ത്യയുടെ പിവി സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. രണ്ട് തവണ ഒളിമ്പിക്സ് മെഡല്‍ ജേതാവും നിലവിലെ ലോക ചാമ്പ്യയനുമായ സിന്ധു ആദ്യ റൗണ്ട് മത്സരത്തില്‍ തന്റെ എതിരാളിയായ ജേക്കബ്സനെ 21-15, 21-18 എന്ന സ്കോറിന് മറികടന്നു. അടുത്തതായി പാരീസിലെ സ്റ്റേഡ് പിയറി ഡി കൂബര്ട്ടിനില് ഡെന്മാര്ക്കിന്റെ ലൈന്‍ ക്രിസ്റ്റഫേഴ്സനെ നേരിടും.ലോക പത്താം നമ്പര്‍ ജോഡികളായ ചിരാഗ് ഷെട്ടി-സാത്വിക്സായ്രാജ് രങ്കിറെഡ്ഡി സഖ്യവും 18-21, 21-17, 21-13 എന്ന സ്കോറിന് ലീ ജെ-ഹൂയി-യാങ് പോ-ഹ്സുവാന്‍ സഖ്യത്തെ തോല്‍പ്പിച്ച് പുരുഷ ഡബിള്‍സ് റൗണ്ട് 16-ലേക്ക് മുന്നേറി.
അതിനിടെ, ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് സൈന നെഹ്വാള് തന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ നിന്ന് പരിക്കിനെ തുടര്‍ന്ന് വിരമിക്കേണ്ടിവന്നു. വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ ജപ്പാന്റെ സയാക തകഹാഷിക്കെതിരെ 21-11, 9-2 എന്ന സ്കോറിന് പിന്നിലായിരുന്നു സൈന. 2014 കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് പരുപ്പള്ളി കശ്യപും പുരുഷ സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. ഫ്രഞ്ച് താരം ബ്രൈസ് ലെവര്ഡെസിനോട് 17-21, 21-17, 11-21 എന്ന സ്കോറിനാണ് കശ്യപ് പരാജയപ്പെട്ടത്.