KeralaLatest

ഇന്ത്യയിലെ ഫുഡ് ഡെലിവറി ബിസിനസും ആമസോണ്‍ അവസാനിപ്പിക്കുന്നു

“Manju”

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആമസോണ്‍ തീരുമാനിച്ചു. ഡിസംബര്‍ 29 ആയിരിക്കും കമ്പനിയുടെ അവസാന പ്രവര്‍ത്തി ദിവസമെന്ന് ആമസോണ്‍ റെസ്റ്റോറന്റ് പങ്കാളികളെ അറിയിച്ചു.

ബിസിനസ് പ്രവര്‍ത്തനം വിശദമായി വിലയിരുത്തിയ ശേഷമാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം. 2022 ഡിസംബര്‍ 29 ന് ശേഷം ആമസോണ്‍ ഫുഡ് വഴി ആര്‍ക്കും ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ കഴിയില്ല. 3000ത്തിലധികം റെസ്റ്റോറന്റ് പാര്‍ട്ണര്‍മാര്‍ ഇന്ത്യയിലുള്ള കമ്പനിയാണിത്.

മക്‌ഡൊണാള്‍ഡ്‌സ്, ഡൊമിനോസ് തുടങ്ങിയ വന്‍കിട ബ്രാന്റുകളടക്കം ഇവരുടെ റെസ്റ്റോറന്റ് പാര്‍ട്ണര്‍മാരാണ്. ആമസോണ്‍ ഫുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന 25 പേരെ ആമസോണ്‍ ഏറ്റെടുത്തിരുന്നു. 2020 മെയ് മാസത്തിലാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാത്തതാണ് പിന്മാറ്റത്തിന് കാരണം.

Related Articles

Back to top button