InternationalLatest

പൊതുമാപ്പ് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു

“Manju”

കുവൈത്ത് സിറ്റി: രാഷ്ട്രീയ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കാനുള്ള അമീറിന്റെ ഉത്തരവിനെ തുടര്‍ന്ന് നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി രൂപവത്ക്കരിച്ച പ്രത്യേക പൊതുമാപ്പ് കമീഷന്‍ ആദ്യ യോഗം ചേര്‍ന്നു. സെയ്ഫ് പാലസില്‍ ചേര്‍ന്ന യോഗത്തില്‍ ഉപപ്രധാനമന്ത്രിയും കാബിനറ്റ് അഫയേഴ്സ് സ്റ്റേറ്റ് മന്ത്രിയുമായ ബരാക് അല്‍ ഷൈതാന്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ പ്രോസിക്യൂട്ടര്‍ സാദ് അല്‍ സഫ്രാന്‍, ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി അന്‍വര്‍ അല്‍ ബര്‍ജസ്, പബ്ലിക് പ്രോസിക്യൂഷന്‍, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവരും സമിതിയിലെ അംഗങ്ങളാണെന്ന് സര്‍ക്കാര്‍ ഔദ്യോഗിക വക്താവും സെന്റര്‍ ഓഫ് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവിയുമായ താരീഖ് അല്‍ മെസ്‌റം പറഞ്ഞു. പൊതുമാപ്പിന് അര്‍ഹമായ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ പട്ടിക കമ്മിറ്റി സമര്‍പ്പിച്ചു.അഭിപ്രായ സ്വാതന്ത്ര്യ നിയമങ്ങള്‍ ലംഘിച്ചതിന് വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്ന രാഷ്ട്രീയ തടവുകാര്‍ക്ക് പ്രത്യേക പൊതുമാപ്പ് അനുവദിച്ചുകൊണ്ട് തിങ്കളാഴ്ചയാണ് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

2011 നവംബര്‍ 16 മുതല്‍ 2021 അവസാനം വരെ ജയിലില്‍ കഴിയുന്ന കുവൈത്ത് പൗരന്മാര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍, നിരവധി തടവുകാര്‍ക്ക് തടവ് ജീവിതത്തില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയും. എത്രപേര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് സമിതി പരിശോധനകള്‍ക്ക് ശേഷമാകും വ്യക്തമാകുക.

Related Articles

Back to top button