KeralaLatest

കിരീടം സ്വന്തമാക്കി ഉഷാ എഫ് സി

“Manju”

അഖിലേന്ത്യാ സെവന്‍സ് സീസണിലെ ആദ്യ കിരീടം ഉഷാ എഫ് സി സ്വന്തമാക്കി. ചെര്‍പ്പുളശ്ശേരി അഖിലേന്ത്യാ സെവന്‍സില്‍ ഇന്ന് നടന്ന ഫൈനലില്‍ ജിംഖാന തൃശ്ശൂരിനെ തോല്‍പ്പിച്ച്‌ ആണ് ഉഷാ എഫ് സി കിരീടം നേടിയത്.ഈ സീസണില്‍ മികച്ച ടീമും ആയി എത്തി ഉഷ എഫ് സി ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്.

ആദ്യ പകുതിയില്‍ ഉഷാ തൃശ്ശൂരും ജിംഖാനയും ഒരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയില്‍ ഉഷ രണ്ടാം ഗോള്‍ കണ്ടെത്തിയപ്പോക്ക് ജിംഖാനക്ക് മറുപടി ഉണ്ടായിരുന്നില്ല. സെമി ഫൈനലില്‍ ഉഷാ തൃശ്ശൂര്‍ ഫ്രണ്ട്സ് മമ്പാടിനെ തോല്‍പ്പിച്ചിരുന്നു. സബാന്‍ കോട്ടക്കല്‍, ലക്കി സോക്കര്‍ എന്നിവരും മുന്‍ റൗണ്ടുകളില്‍ ചെര്‍പ്പുളശ്ശേരിയില്‍ ഉഷക്ക് എതിരെ പരാജയപ്പെട്ടിരുന്നു.

Related Articles

Back to top button