KeralaLatest

അക്ഷര നഗരിയില്‍ ശ്രദ്ധേയമായി “എന്റെ കേരളം”

“Manju”

കോട്ടയം: അക്ഷര നഗരിയായ കോട്ടയത്തുള്ള ശാന്തിഗിരി ആശ്രമം ബ്രാഞ്ചില്‍ “എന്റെ കേരളം “മത്സരങ്ങള്‍ ശ്രദ്ധേയമായി. ശാന്തിഗിരി ഗുരുകാന്തി കുട്ടികൾ ഏറേ ആവേശത്തോടെ മത്സരങ്ങളില്‍ പങ്കെടുത്തു. ഞായറാഴ്ച (27.11.2022) രാവിലെ 10:30ന് ആരംഭിച്ച മത്സരങ്ങൾക്ക് സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി നേതൃത്വം നല്‍കി. ഗുരുകാന്തി കുട്ടികൾ ചൊല്ലിയ ഗുരുവന്ദനത്തോടെ ആരംഭിച്ച പരിപാടിയിൽ വേദ ഗുരുവാണി വായിച്ചു. ഗുരുമഹിമ പ്രതിനിധി ഇന്ദു മോഹൻ സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രസംഗം, കവിതചൊല്ലൽ, പ്രശ്നോത്തരി, ഗുരുവാണി പാരായണം, ഗുരുഗീത ചൊല്ലൽ, കസേരകളി, മിഠായി പെറുക്കൽ,കുളംകര എന്നീ മത്സരങ്ങള്‍ നടന്നു. അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി ചിത്രരചന മത്സര നടന്നു.

പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കെ.ബി.അരുണിമയ്ക്കും, രണ്ടാം സ്ഥാനം പി.ആർ.ദീപ്തിയ്ക്കും, മൂന്നാംസ്ഥാനം പി.കെ.ഋഷിദത്തിനും ലഭിച്ചു. കവിതചൊല്ലൽ മത്സരത്തിൽ ശാന്തിനി അജീഷ് ഒന്നാം സ്ഥാനത്തും, ഋഷിപ്രിയ സുദേവ് രണ്ടാംസ്ഥാനത്തും, കെ.ബി.ഋഷിപ്രിയ മൂന്നാം സ്ഥാനത്തും എത്തി. ഏറേ ആവേശകരമായി നടന്ന പ്രശ്നോത്തരിയിൽ പി.ആർ.ദീപ്തി ഒന്നാം സ്ഥാനവും, പി.കെ.ഋഷിദത്ത് രണ്ടാം സ്ഥാനവും, വേദ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടർന്നു നടന്ന ഗുരുവാണി പാരായണം മത്സരത്തിൽ പി.ആർ.ശാന്തിനി ഒന്നാം സ്ഥാനത്തിനും, ശാന്തിനി അജീഷ് രണ്ടാം സ്ഥാനത്തിനും, പി.ആർ.ദീപ്തി മൂന്നാം സ്ഥാനത്തിനും അർഹരായി.

ഗുരുഗീത ചോല്ലൽ മത്സരത്തിൽ വേദയ്ക്ക് ഒന്നാം സ്ഥാനവും, ഗുരുചിന്തനന് രണ്ടാം സ്ഥാനവും, സുകൃതയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. കസേരകളി, കുളംകര, മിഠായി പെറുക്കൽ എന്നീ മത്സരങ്ങൾ വളരെ വ്യത്യസ്തത പുലർത്തി. സീനിയർ വിഭാഗം കസേരകളി മത്സരത്തിൽ ശാന്തിനി അജീഷ് ഒന്നാം സ്ഥാനവും, സുകൃത രണ്ടാം സ്ഥാനവും നേടിയപ്പോള്‍ ജൂനിയർ വിഭാഗത്തിൽ ഗുരുനിശ്ചിതൻ ഒന്നാം സ്ഥാനത്തിനും, ഋഷിദത്ത് രണ്ടാം സ്ഥാനത്തിനും അർഹരായി.

കുരുന്നുകൾക്കായി സംഘടിപ്പിച്ച കുളംകര മത്സരത്തിൽ ഒന്നാം സ്ഥാനം ഗുരുദത്തിനും, രണ്ടാം സ്ഥാനം സുകൃതയ്ക്കും ലഭിച്ചു. മിഠായി പെറുക്കൽ മത്സരത്തിൽ അഭിഷേക്, ഗുരുനിശ്ചിതൻ എന്നിവർക്ക് യഥാക്രമം ഒന്നും,രണ്ടും സ്ഥാനങ്ങൾ ലഭിച്ചു.

ചിത്രരചന മത്സരത്തിൽ മധുരനാഥൻ ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ ഉണ്ണിക്കൃഷ്ണൻ, ഋഷിപ്രിയ എന്നിവർ രണ്ടാം സ്ഥാനവും, പി.ആർ.ദീപ്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് കോട്ടയം ഏരിയ ഇൻചാര്‍ജ് സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി സമ്മാനദാനം നിർവഹിച്ചു. കൂടാതെ മത്സരത്തിൽ ഭാഗവാക്കായ എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

ശാന്തിഗിരി വി.എസ്സ്.എൻ.കെ.യെ പ്രതിനിധീകരിച്ച് ഒ.റ്റി.സജീവ് കുമാർ, ഷാജി, മോഹനൻ നെല്ലിക്കൽ, അയ്യപ്പൻ, ബിജോയ് തുടങ്ങിയവർ സംസാരിച്ചു. എം.ഡി.ബിജി പരിപാടിക്ക് കൃതജ്ഞത അർപ്പിച്ചു.

Related Articles

Back to top button