IndiaLatest

ജമ്മുകാശ്മീരില്‍ ദേശീയ പാതകളുടെ വികസനത്തിന് അംഗീകാരം : കേന്ദ്ര സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

ജമ്മുകാശ്മീരിലെ ദേശീയ പാതകളുടെ നവീകരണത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ 574.16 കോടി രൂപ കൂടി അനുവദിച്ചു. ശ്രീനഗര്‍, ബെമിന, സനത്നഗര്‍ എന്നിവിടങ്ങളില്‍ ഫ്ലൈഓവര്‍ നിര്‍മ്മിക്കാന്‍ വേണ്ടി 220.68 കോടി രൂപ അനുവദിച്ചു. ദേശീയപാത 44 ലെ ഷോപിയാനില്‍ നാലുവരി ബൈപ്പാസ് നിര്‍മ്മിക്കാന്‍ 120 കോടി രൂപ അനുവദിച്ചു.

പുല്‍വാമയിലും കുല്‍ഗാമിലും ബൈപ്പാസ് നിര്‍മ്മിക്കാന്‍ 62.98 കോടി രൂപ അനുവദിച്ചു. ജമ്മുകാശ്മീരിലെ തന്ത്രപ്രധാനമായ ഈ പാതകള്‍ നവീകരിച്ചാല്‍ സേനാനീക്കങ്ങളും മറ്റും വേഗത്തിലാക്കാന്‍ സാധിക്കും. 2020-21 കാലയളവിലെ ജമ്മു കശ്മീര്‍ ഹൈവേ വികസനത്തിന് വേണ്ടിയാണ് ഈ 574.16 കോടിയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

അടിയന്തരപ്രാധാന്യത്തോടെയാണ് ദേശീയ പാത വികസനത്തിന് പണം അനുവദിച്ചത്. എറെ തന്ത്രപരമായ ഈ ദേശീയ പാതകളുടെ വികസനത്തിനായി ഫണ്ട് അനുവദിച്ച്‌ കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ മേഖലയുടെ വികസനത്തിന് നല്‍കുന്ന പ്രധാന്യമാണ് വ്യക്തമാക്കുന്നത്. ദേശീയ പാതകളുടെ വികസനത്തിനൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ വമ്പന്‍ പദ്ധതികളാണ് ജമ്മു കാശ്മീരിനായി തയ്യാറാക്കുന്നത്.

Related Articles

Back to top button