IndiaLatest

ആര്‍മി ട്രക്ക് അപകടത്തില്‍പ്പെട്ടു; 16സൈനികര്‍ മരിച്ചു

“Manju”

ഗാങ്‌ടോക്ക്: ആര്‍മി ട്രക്ക് അപകടത്തില്‍ പതിനാറ് സൈനികര്‍ മരിച്ചു. നോര്‍ത്ത് സിക്കിമിലെ സേമയിലാണ് അപകടം. ട്രക്ക് മലഞ്ചെരുവിലേക്ക് മറിയുകയായിരുന്നു. താങ്ങുവിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചത് ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടുക്കം രേഖപ്പെടുത്തി.

അവരുടെ സേവനത്തിനും പ്രതിബദ്ധതയ്ക്കും രാജ്യം അങ്ങേയറ്റം നന്ദി പറയുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും മന്ത്രി കുറിച്ചു.

Related Articles

Back to top button