IndiaLatest

ബിഎസ്‌എഫ് അതീവ സുരക്ഷാ മേഖലയിലെ പെണ്‍നായ പ്രസവിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സൈനിക കോടതി

“Manju”

ഷില്ലോംഗ്: മേഘാലയയില്‍ അതിര്‍ത്തി രക്ഷാ സേനയുടെ നായകളില്‍ ഒന്ന് പ്രസവിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഡിസംബര്‍ അഞ്ചിനാണ് സുരക്ഷാ ചുമതലയ്ക്കായി ഉപയോഗിക്കുന്ന സ്നിഫര്‍ നായകളില്‍ ഒന്ന് മൂന്ന് നായകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇതിനെ തുടര്‍ന്ന് ചട്ടലംഘനം ബോദ്ധ്യപ്പെട്ടതോടെ പെണ്‍ നായ എങ്ങനെ ഗര്‍ഭിണി ആയി എന്ന് കണ്ടെത്താന്‍ സൈനിക കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ചട്ടപ്രകാരം ബിഎസ്‌എഫിന്റെ ഉയര്‍ന്ന സുരക്ഷാ മേഖലയില്‍ വിന്യസിച്ചിരിക്കുന്ന നായ അനുവാദം ഇല്ലാതെ ഗര്‍ഭം ധരിക്കാന്‍ പാടില്ല. സേനയിലെ വെറ്ററിനറി വിഭാഗത്തിന്റെ നിര്‍ദേശത്തിലും മേല്‍നോട്ടത്തിനും അനുസരിച്ച്‌ മാത്രമേ പ്രജനനത്തിന് അനുമതിയുള്ളു. ഈ നിയമം നിലനില്‍ക്കേയാണ് ബിഎസ്‌എഫ് 43-ാം ബറ്റാലിയനിലെ പെണ്‍ നായ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റിലെ ബാഗ്‌മാരയില്‍ മൂന്ന് നായ്ക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
ബിഎസ്‌എഫിന്റെ സംസ്ഥാനത്തെ പ്രാദേശിക ആസ്ഥാനമായ ഷില്ലേംഗിലെ സൈനിക കോടതിയാണ് .ഡെപ്യൂട്ടി കമാന്‍ഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനോട് വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button