IndiaLatest

108-ാം ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിനെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

“Manju”

ഡല്‍ഹി: 108-ാം ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിനെ (ഐഎസ്‌സി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. രാവിലെ 10.30നാണ് പരിപാടി. ‘സ്ത്രീശാക്തീകരണത്തിനൊപ്പം സുസ്ഥിരവികസനത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും’ എന്നതാണ് ഈ വര്‍ഷത്തെ ഐഎസ്‌സിയുടെ പ്രമേയം. സുസ്ഥിര വികസനം, സ്ത്രീ ശാക്തീകരണം, ഇതു നേടിയെടുക്കുന്നതില്‍ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു സമ്മേളനം സാക്ഷ്യം വഹിക്കും.

അധ്യാപനം, ഗവേഷണം, വ്യവസായം എന്നിവയുടെ ഉന്നതതലങ്ങളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ ശാസ്ത്ര കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. ഒപ്പം, സ്റ്റെം (STEM- സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിങ്, മാത്തമാറ്റിക്സ്) വിദ്യാഭ്യാസം, ഗവേഷണ അവസരങ്ങള്‍, സാമ്പത്തിക പങ്കാളിത്തം എന്നിവയില്‍ സ്ത്രീകള്‍ക്കു തുല്യപ്രവേശനം നല്‍കുന്നതിനുള്ള വഴികള്‍ കണ്ടെത്താനുള്ള ശ്രമങ്ങളും ചര്‍ച്ചയാകും. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ സ്ത്രീകളുടെ സംഭാവനകള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കും.

Related Articles

Back to top button