Uncategorized

കരുണാകരന്‍ സെന്റര്‍: ആദ്യഘട്ട ചെലവ് 30 കോടി

“Manju”

തിരുവനന്തപുരം: പാളയം നന്ദാവനത്ത് ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 13 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് കെ.കരുണാകരൻ സെന്റർ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 30 കോടി ചെലവിൽ എട്ടു നിലകളിലായി 76,000 ചതുരശ്രയടി വിസ്തീർണമുള്ള മന്ദിരമാണ് പണിയുന്നത്.

പഠനഗവേഷണകേന്ദ്രം, ചിത്രരചനാ ഇൻസ്റ്റിറ്റ്യൂട്ട്, ലീഡർഷിപ്പ്‌ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, അന്താരാഷ്ട്ര നിലവാരമുള്ള റഫറൻസ് ലൈബ്രറി, സാമൂഹികസേവന പ്രവർത്തനങ്ങൾക്കായി കാരുണ്യ ഹെൽപ്പ് ഡെസ്ക്, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം എന്നിവയടങ്ങുന്നതാണ് മന്ദിരം. ഓരോ ബൂത്തിൽനിന്ന്‌ ചുരുങ്ങിയത് 10000 രൂപ വീതം ശേഖരിച്ചായിരിക്കും കെട്ടിടനിർമാണം. ഒരു മാസംകൊണ്ട് ഫണ്ട് പിരിവ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കെ.കരുണാകരന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സെന്റർ പ്രവർത്തിക്കുക.

2013 ഡിസംബർ 30-ന് എ.കെ.ആന്റണി ശിലാസ്ഥാപനം നിർവഹിച്ച കെട്ടിടത്തിന്റെ നിർമാണം മുടങ്ങിക്കിടക്കുകയായിരുന്നു.

Related Articles

Check Also
Close
Back to top button