Uncategorized

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം രാഷ്ട്രപതി സമ്മാനിച്ചു

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. കല സംസ്കാരം, ധീരത, നവീകരണം, സാമൂഹിക സേവനം, കായികം തുടങ്ങി ആറ് വിഭാഗങ്ങളിലായി മികച്ച നേട്ടം കൈവരിച്ചവര്‍ക്കാണ് പുരസ്കാരം. എല്ലുകള്‍ പൊട്ടുന്ന ബ്രിട്ടില്‍ ബോണ്‍ ഡിസീസിന്റെ വേദനകള്‍ക്കിടയിലും ആലാപന രംഗത്ത് തിളങ്ങുന്ന കൊല്ലം സ്വദേശി ആദിത്യ സുരേഷ് ഉള്‍പ്പെടെ 11 കുട്ടികള്‍ക്കാണ് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്കാരം സമ്മാനിച്ചത്. ഓരോ അവാര്‍ഡിനും മെഡലും പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയുമാണ് ജേതാക്കള്‍ക്ക് ലഭിക്കുന്നത്. സമ്മാനം ലഭിച്ചവരില്‍ ആറ് ആണ്‍കുട്ടികളും അഞ്ച് പേര്‍ പെണ്‍കുട്ടികളുമാണ്.

5 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് പുരസ്കാരം നല്‍കുന്നത്. കൂടാതെ 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലും ഇവര്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുമായി പുരസ്കാര ജേതാക്കള്‍ ഇന്ന് സംവദിക്കും. പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കളുമായി ഇന്ന് വൈകുന്നരം 4 മണിക്ക് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ലോക് കല്യാണ്‍ മാര്‍ഗ്ഗിലെ വസതിയില്‍ സംവദിക്കും.

Related Articles

Back to top button