Uncategorized

ഭാരതം ഗതാഗത വികസനത്തില്‍ ബഹുദൂരം മുന്നില്‍

“Manju”

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഗതാഗത രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നിലും ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നത് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ്. ഗതാഗതരംഗം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ സമൂഹമാദ്ധ്യമങ്ങള്‍ നിതിന്‍ ഗഡ്കരിയെ പ്രശംസ കൊണ്ട് മൂടുകയാണ്.

ഗഡ്കരി ട്വീറ്ററില്‍ പങ്കുവെച്ച ഡല്‍ഹിമുംബൈ എക്സ്പ്രസ് വേയുടെ പുതിയ ചിത്രം ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്. അതിവേഗം പുരോഗമിക്കുന്ന എക്സ്പ്രസ് വേ നിര്‍മ്മാണത്തിലെ എഞ്ചിനീയറിംഗ് മികവാണ് ചര്‍ച്ചകളില്‍ നിറയുന്നത്. രാജ്യത്തെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയാണ് ഡല്‍ഹി മുംബൈ പാത. ഗതാഗത എഞ്ചിനീയറിംഗ് രംഗത്തെ വിസ്മയമായാണ് ഗ്രീന്‍ എക്സ്പ്രസ് വേ വിലയിരുത്തുന്നത്.

എട്ട് വരിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാത ഭാവിയില്‍ 12- വരിയായി വികസിപ്പിക്കാന്‍ സാധിക്കും. കൂടാതെ ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ പാതയുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗതയുള്ള അത്യാധുനിക എക്സ്പ്രസ് വേകളില്‍ ഒന്നാണിത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയേയും സാമ്പത്തിക തലസ്ഥാനമായ മുംബൈയേും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് 1,386- കിലോമീറ്റര്‍ നീളമുണ്ട്. പാത പൂര്‍ത്തിയാകുന്നതോടെ ഡല്‍ഹിമുംബൈ യാത്ര സമയം 24- മണിക്കൂറില്‍ നിന്ന് 12- മണിക്കൂറായി ചുരുങ്ങും. കൂടാതെ ഡല്‍ഹിജയ്പൂര്‍ യാത്രാ സമയം രണ്ട് മണിക്കൂറായി കുറയുകയും ചെയ്യും.

രാജ്യത്തിന്റെ ഗതാഗത രംഗത്തെ സുപ്രധാന ചുവടുവെപ്പായിരുന്ന ഗതി ശക്തിയില്‍ ഉള്‍പ്പെടുന്ന 93- റോഡുകള്‍ എക്സ്പ്രസ് വേയില്‍ ബന്ധിപ്പിക്കുന്നുണ്ട്. കൂടാതെ പൂനെ, നാഗ്പൂര്‍, നാസിക്ക് തുടങ്ങി വിവിധ ഇടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ലോജിസ്റ്റിക്ക് പാര്‍ക്കുകളിലേക്കുള്ള ഗതാഗതം ഇതുവഴി സുഗമമാകും. നവി മുംബൈ, നോയിഡ വിമാനത്താളങ്ങള്‍, മുംബൈ തുറമുഖം എന്നിവയും എക്സ്പ്രസ് വേയുടെ ഭാഗമാണ്. എക്സ്പ്രസ് വേയുടെ ഭാഗമായ സോഹ്നദൗസ പാത ഫെബ്രുവരി 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 2023-മാര്‍ച്ചോടെ ഡല്‍ഹിമുംബൈ ഗ്രീന്‍ എക്സ്പ്രസ് വേ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button