Uncategorized

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

“Manju”

 

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം(36) ആണ് മരിച്ചത്. സംഭവത്തില്‍ പാകിസ്ഥാന്‍ സ്വദേശി അറസ്റ്റിലായി.

ഷാര്‍ജ ബുതിയാനയിലെ ഹെെപ്പര്‍മാര്‍ക്കറ്റില്‍ മാനേജറാണ് ഹക്കിം. ഹെെപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ കഫറ്റേറിയയില്‍ സഹപ്രവര്‍ത്തകരും പാകിസ്ഥാന്‍ സ്വദേശിയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തി യതായിരുന്നു ഹക്കീം. ഈ സമയം പാകിസ്ഥാന്‍ സ്വദേശി കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തില്‍ 2 മലയാളികള്‍ക്കും ഒരു ഈജിപ്റ്റ് പൗരനും പരിക്കേറ്റിട്ടുണ്ട്.

 

Related Articles

Check Also
Close
  • …..
Back to top button