Uncategorized

ഞങ്ങള്‍ക്ക് മോദിയെ തരൂ’ വൈറലായി പാക് യുവാവിന്റെ വീഡിയോ

“Manju”

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ സ്ഥിതി മോശമാകുന്നതിനിടെ തങ്ങള്‍ക്ക് പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ വേണമെന്ന് പാകിസ്ഥാന്‍ പൗരന്‍.
പാകിസ്ഥാന്‍ യൂട്യൂബ‌റും മുന്‍മാദ്ധ്യമ പ്രവര്‍ത്തകയുമായ സന അംജദ് പങ്കുവച്ച വീഡിയോയിലാണ് യുവാവ് മോദിയെ പ്രകീര്‍ത്തിക്കുന്നത്. രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ ഷെഹബാസ് ഷെരീഫ് സര്‍ക്കാരിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് യുവാവ് മോദിയെ അനുകൂലിച്ച്‌ സംസാരിക്കുന്നത്. നരേന്ദ്ര മോദി പാകിസ്ഥാന്‍ ഭരിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്കും ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാനാകുമായിരുന്നെന്ന് യുവാവ് പറയുന്നു.
ഇന്ത്യയില്‍ അഭയം പ്രാപിക്കേണ്ടിവന്നാലും ജീവന്‍ വേണമെങ്കില്‍ പാകിസ്ഥാനില്‍ നിന്ന് രക്ഷപ്പെടൂവെന്ന മുദ്രാവാക്യങ്ങള്‍ പാകിസ്ഥാനില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതില്‍ സംസാരിക്കുകയായിരുന്നു യുവാവ്. താന്‍ പാകിസ്ഥാനില്‍ ജനിച്ചില്ലായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നതായി യുവാവ് പറഞ്ഞു. വിഭജനം നടന്നില്ലായിരുന്നെങ്കില്‍ തങ്ങള്‍ക്കും ന്യായവിലയില്‍ സാധനങ്ങള്‍ വാങ്ങാനും ദിവസവും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും കഴിയുമായിരുന്നു.
മോദി തങ്ങളെക്കാള്‍ മികച്ചയാളാണ്. അദ്ദേഹത്തിന്റെ ജനങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് നവാസ് ഷെരീഫോ, ബേനസീറോ, ഇമ്രാനോ, മുഷറഫോ വേണ്ട. ഞങ്ങള്‍ക്ക് മോദിയെ മാത്രം മതി. പാകിസ്ഥാനിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനെ സാധിക്കുകയുള്ളൂ. നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയാണ് ഇന്ത്യ, എന്നാല്‍ ഞങ്ങള്‍ എവിടെയുമില്ല.
മോദിയുടെ ഭരണത്തിന്‍ കീഴില്‍ ജീവിക്കാന്‍ ഞാന്‍ തയ്യാറാണ്. മോദി വലിയവനാണ്. ഞങ്ങള്‍ക്ക് മോദിയെ തരണമെന്നും ഞങ്ങളുടെ രാജ്യം ഭരിക്കണമെന്നുമാണ് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതെന്നും യുവാവ് നിറകണ്ണുകളോടെ പറഞ്ഞു.

 

Related Articles

Back to top button