Uncategorized

‘ഭാരത് ടെക്സ്’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ടെക്‌സ്‌റ്റൈല്‍ പാരമ്പര്യം പ്രദർശിപ്പിക്കുന്ന ഭാരത് ടെക്‌സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

ഭാരതത്തിന്റെ സമ്പന്നമായ ടെക്‌സ്‌റ്റൈല്‍ വിപണി പ്രോത്സാഹിപ്പിക്കുന്നതിലും വ്യവസായ മേഖലയില്‍ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഇത് സുപ്രധാന നാഴികക്കല്ലാണെന്ന് ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഇതിലൂടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ സംസ്ഥാനങ്ങളിലെ കൈത്തറി, കരകൗശല പ്രവർത്തനങ്ങള്‍ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ഭാരത് ടെക്സ്. ഗുജറാത്ത്, മഹാരാഷ്‌ട്ര, തെലങ്കാന, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭാരത് ടെക്സ് പ്രധാനമായും നടക്കുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, അസം എന്നിവിടങ്ങളിലെ കൈത്തറി, കരകൗശല പ്രവർത്തനങ്ങളും ഭാരത് ടെക്സില്‍ അവതരിപ്പിക്കും.

തുണി വ്യവസായത്തിലെ പരസ്പര സഹകരണം, നവീകരണം, വളർച്ച എന്നിവയ്‌ക്കുള്ള അവസരങ്ങള്‍ ‌‌ഭാരത് ടെക്സില്‍ ഉള്‍പ്പെടുത്തുന്നു. ടെക്സ്റ്റൈല്‍ നിർമ്മാതാക്കള്‍, കരകൗശല വിദഗ്ധർ, ഡിസൈനർമാർ എന്നിവരുള്‍പ്പെടെയുള്ള നിരവധി പേർ ഭാരത് ടെക്സില്‍ പങ്കെടുക്കും. ഭാരത് ടെക്സിന്റെ ഭാഗമായി എക്സിബിഷനുകള്‍, സെമിനാറുകള്‍, ചർച്ചകള്‍ എന്നിവയും നടക്കും.

Related Articles

Back to top button