Uncategorized

ബിപിഎൽ കുടുംബങ്ങള്‍ക്ക് 10 കിലോ അരി

“Manju”

ബംഗളൂരു: ബിപിഎല്‍ കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ക്കും പത്ത് കിലോ വീതം അരി സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് ഒന്നര മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് വന്‍ പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തിയത്. കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ചേര്‍ന്നാണ് ഈ പ്രഖ്യാപനം നടത്തിയത്. പ്രജ ധ്വനി യാത്രയില്‍ ജനങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ നല്‍കിയിരുന്ന ഏഴ് കിലോ അരി അഞ്ചാക്കി കുറച്ച ബിജെപി സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് ദേഷ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നടത്തുന്ന മൂന്നാമത്തെ വന്‍ വാഗ്ദാനമാണിത്. ഓരോ കുടുംബത്തിനും ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി, തൊഴില്‍ രഹിതരായ എല്ലാ കുടുംബ നാഥമാര്‍ക്കും 2,000 രൂപ വീതം ഓണറേറിയം എന്നിവയായിരുന്നു കോണ്‍ഗ്രസിന്റെ മുന്‍ പ്രഖ്യാപനങ്ങള്‍.

വാഗ്ദാനങ്ങളെക്കുറിച്ചുള്ള ഗ്യാരന്റി കാര്‍ഡുകള്‍വീടുകളില്‍ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ഇത് അനിവാര്യമാണെന്ന് ശിവകുമാര്‍ പറഞ്ഞു.

Related Articles

Back to top button