Uncategorized

ബാങ്ക് ഓഫ് ബറോഡ അല്‍ഐന്‍ ശാഖ അടച്ചുപൂട്ടുന്നു

“Manju”

 

അല്‍ഐന്‍: അല്‍ഐനിലെ ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡ അല്‍ഐന്‍ ശാഖ പ്രവര്‍ത്തനം നിര്‍ത്തുന്നു. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച്‌ 22നുമുമ്ബ് പ്രത്യേക ചാര്‍ജോ പിഴയോ കൂടാതെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാം.

അതേസമയം, ഇതേ ബാങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അബൂദബിയിലെ ബ്രാഞ്ചില്‍ നിന്ന് സേവനം ലഭ്യമാകുമെന്നും ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചു. മലയാളികള്‍ അടക്കം നിരവധി ഇന്ത്യന്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ബാങ്ക് ഓഫ് ബറോഡയിലുണ്ട്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്ബള അക്കൗണ്ടുകളും ഈ ബാങ്കിലുണ്ട്. ശാഖ പൂട്ടുകയും മുഴുവന്‍ സര്‍വിസുകളും അബൂദബിയിലേക്ക് മാറ്റുകയും ചെയ്യുമ്ബോള്‍ സാധാരണക്കാരായ ജോലിക്കാരാണ് ഏറെ പ്രയാസപ്പെടുക. വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മറ്റു ബാങ്കുകളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്. ബാങ്കുമായി നേരിട്ടുള്ള സേവനങ്ങള്‍ക്ക് അബൂദബിയിലെ ബാങ്ക് ഓഫ് ബറോഡയില്‍ പോവുക എന്നത് ഏറെ പ്രയാസകരമാണ്.

ഒരു വര്‍ഷം മുമ്ബ് അല്‍ഐന്‍ ശാഖ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തിരുന്നുവെന്നും അതിനായി യു..ഇ സെന്‍ട്രല്‍ ബാങ്കില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button